ഇടി മിന്നലുകളള്ളി പറിച്ച വേദനയില്‍ കൈയമര്‍ത്തി ,
തുടക്കങ്ങള്‍ തിരികെ വാങ്ങാനായി ,
ഒരു കളിമണ്‍ ശില്പിയുടെ മലയിറക്കം...
കൂട്ടുചിതകളില് നിന്നും,
അതിര്‍ത്തിയുടെ ഇരു കരകളില്‍ നിന്നും,
ചേരിയുടെ കരിഞ്ഞ മണങ്ങളില് നിന്നും,
തീക്കനല്‍ തിരികെ ഏല്‍പ്പിക്ക..
ഇനിയതിരിക്കട്ടെ,...
ദയോജെനിസിനു,
പകല്‍ വെളിച്ചത്തിലവനാളെ തിരയട്ടെ...
ബുദ്ധ ഭിക്ഷുവിന് ,
പ്രേതിഷേധാഗ്നിയായി അവനിരുന്നെരിയട്ടെ...
5 comments:
ഡിയര്‍ അരുണ്‍. എന്റെ ബ്ലോഗിലെ കമന്റില്‍ നിന്നാണ് ഇവിടെയെത്തിയത്.
കവിതയോടുള്ള താങ്കളുടെ പ്രണയം ഇവിടെ സ്പഷ്ടമാക്കപ്പെടുന്നുണ്ട്.
കവിതയിലെ അക്ഷരശുദ്ധി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.അതു കൂടി ശ്രദ്ധിക്കുമല്ലോ. എല്ലാ ഭാവുകങ്ങളും.
ഞാനും ഒരു തുടക്കക്കാരനാണ്.
സ്നേഹപൂര്‍വ്വം
ബിന്ഷേഖ്
*******************************************************
"ദയോജെനിസ് - പട്ടാ പകല്‍ ചൂട്ടുമേന്തി എതെന്സിലൂടെ സത്യസന്ധരായ മനുഷ്യരെയും തേടി അലഞ്ഞ ചിന്തകന്‍.. "
"ബുദ്ധ ഭിക്ഷു - തിച് ക്വാന്ഗ് ദക് , ടിബറ്റന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ സ്വന്തം ശരീരം അഗ്നിക്കിരയാക്കി പ്രതിഷേധിച്ചവന്..."
കവിത നന്നായി,വായിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്
ഇതാ ഈ വരികള്‍ക്കൊപ്പം
രാകി മൂര്‍ച്ചകൂട്ടിയ
ഒരു കത്തിയുണ്ട്.
അത് നിനക്ക്.
നിന്റെ ജനനത്തിനും മുമ്പുതൊട്ടേ
നിനക്ക് നിന്റെതല്ലാത്ത
ഒരു പൊക്കിള്‍കൊടി കൂടെ
ഉണ്ടായിരുന്നു...
അതറത്ത് കളയുക..
---------------------------------
നന്നായിരിക്കുന്നു കൂട്ടുകാരാ .
Post a Comment