Saturday, October 9, 2010

തിരിഞ്ഞു  നോക്കിയാല്‍ ,
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മുറവിളി.
നീണ്ടു വരന്ന കൈകളുടെ ,
ആര്‍തിരമ്പല്‍ ...
വിരലുകള്‍ക്കിടയിലെ വിള്ളലുകളിലേക്ക്,
പരസ്പരം കോര്‍ത്തിണങ്ങാന്‍ ക്ഷണിക്കുകയാണ്....

മരണത്തിന്റെ ആഴങ്ങളില്‍ നിന്നും തണുത്തുറഞ്ഞവ ,
വിരലിന്റെ ആദ്യങ്ങളില്‍ തഴമ്പ് പിടിച്ചവ,
ചൂണ്ടു വിരലുകളില്‍ ചോര ചീന്തുന്നവ,

ഇനി പുറം തിരിയല്‍ ..
നിണം മറന്ന്...
മണം മറന്ന്...
ചൂടും ചൂരും മറന്ന്...
പുറകില്‍ ,
ബന്ധങ്ങളുടെ
ശവ  ഘോഷയാത്രയും കടന്നു,
ഒറ്റയടി പാതകളിലേക്കു... 
കുറ്റ  ബോധങ്ങളുടെ,
കര്‍മപരമ്പരകളില്‍  നിന്നും
ഒരു പാതി മുറിയല്‍ ‍...

1 comments:

Anonymous said...

ബന്ധങ്ങളുടെശവ ഘോഷയാത്രയും കടന്നു,ഒറ്റയടി പാതകളിലേക്കു... കുറ്റ ബോധങ്ങളുടെ,കര്‍മപരമ്പരകളില്‍ നിന്നുംഒരു പാതി മുറിയല്‍ ‍..നന്നായി... ആഴമുള്ള വരികള്‍.. ഇനിയും എഴുതുക, ഒറ്റയാനാകുക...ആശംസകള്‍ .

Post a Comment