Monday, October 11, 2010

യവനന്‍

ഇടി മിന്നലുകളള്ളി  പറിച്ച വേദനയില്‍ കൈയമര്‍ത്തി ,
തുടക്കങ്ങള്‍ തിരികെ വാങ്ങാനായി ,
ഒരു കളിമണ്‍ ശില്പിയുടെ മലയിറക്കം...

കൂട്ടുചിതകളില്‍ നിന്നും,
അതിര്‍ത്തിയുടെ ഇരു കരകളില്‍ നിന്നും,
ചേരിയുടെ കരിഞ്ഞ മണങ്ങളില്‍ നിന്നും,
തീക്കനല്‍ തിരികെ ഏല്‍പ്പിക്ക..

ഇനിയതിരിക്കട്ടെ,...
ദയോജെനിസിനു,
പകല്‍ വെളിച്ചത്തിലവനാളെ  തിരയട്ടെ...
ബുദ്ധ ഭിക്ഷുവിന്‌ ,
പ്രേതിഷേധാഗ്നിയായി അവനിരുന്നെരിയട്ടെ...

4 comments:

ACB said...

*******************************************************


"ദയോജെനിസ് - പട്ടാ പകല്‍ ചൂട്ടുമേന്തി എതെന്സിലൂടെ സത്യസന്ധരായ മനുഷ്യരെയും തേടി അലഞ്ഞ ചിന്തകന്‍.. "

"ബുദ്ധ ഭിക്ഷു - തിച് ക്വാന്ഗ് ദക് , ടിബറ്റന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ സ്വന്തം ശരീരം അഗ്നിക്കിരയാക്കി പ്രതിഷേധിച്ചവന്‍..."

Anurag said...

കവിത നന്നായി,വായിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്

പിരാന said...

ഇതാ ഈ വരികള്‍ക്കൊപ്പം
രാകി മൂര്‍ച്ചകൂട്ടിയ
ഒരു കത്തിയുണ്ട്‌.
അത് നിനക്ക്.
നിന്റെ ജനനത്തിനും മുമ്പുതൊട്ടേ
നിനക്ക് നിന്റെതല്ലാത്ത
ഒരു പൊക്കിള്‍കൊടി കൂടെ
ഉണ്ടായിരുന്നു...
അതറത്ത് കളയുക..
---------------------------------
നന്നായിരിക്കുന്നു കൂട്ടുകാരാ .

പിരാന said...
This comment has been removed by a blog administrator.

Post a Comment