Friday, October 29, 2010

എത്തീസം

 ആശയങ്ങളുടെ വെണ്ണിരിന് 
പൂജ ചെയ്യുന്നവരോട് ...
നിങ്ങള്‍ ‍,
 കാലഹരണപെട്ട ഒരു വേശ്യയുടെ
കൂട്ടി കൊടുപ്പുകാരാണ്..
ഇന്ന്
ഓരോ മുക്കിലും മൂലയിലും
ദൈവങ്ങള്‍
കടിഞ്ഞൂല്‍ പ്രസവിക്കുന്നു..

ഇനി നിന്നോട്,
നീ  നീന്തി തുടിക്കുന്നത്
ചിന്തയുടെ
കാളിന്തീ ഗര്‍ഭത്തിലാണ്   ....
ചുറ്റുമുള്ളത്‌  വെളുപ്പെന്നു 
തോന്നത്തക്കവണ്ണം
നീ  കറുത്ത് പോയിരിക്കുന്നു,,,
*****************
ഇതാ ഈ വരികള്‍ക്കൊപ്പം  
രാകി മൂര്‍ച്ചകൂട്ടിയ
ഒരു കത്തിയുണ്ട്‌.
അത് നിനക്ക്.
നിന്റെ ജനനത്തിനും മുമ്പുതൊട്ടേ  
നിനക്ക് നിന്റെതല്ലാത്ത  
ഒരു പൊക്കിള്‍കൊടി കൂടെ
ഉണ്ടായിരുന്നു...
അതറത്ത് കളയുക..

ഇനി നീ 
ചിന്തകള്‍ തുലാഭാരം തൂക്കരുത്...

4 comments:

Manoraj said...

വാക്കുകളില്‍ അഗ്നിയുണ്ട്.. അത് കെടാതെ നോക്കുക..

Anonymous said...

നീ നീന്തി തുടിക്കുന്നത്
ചിന്തയുടെ
കാളിന്തീ ഗര്‍ഭത്തിലാണ്....
ചുറ്റുമുള്ളത്‌ വെളുപെന്നു
തോന്നത്തക്കവണ്ണം
നീ കറുത്ത് പോയിരിക്കുന്നു..
*****************

urakke parayuuu..iniyum urakke..

പിരാന said...

ഇതാ ഈ വരികള്‍ക്കൊപ്പം
രാകി മൂര്‍ച്ചകൂട്ടിയ
ഒരു കത്തിയുണ്ട്‌.
അത് നിനക്ക്.
നിന്റെ ജനനത്തിനും മുമ്പുതൊട്ടേ
നിനക്ക് നിന്റെതല്ലാത്ത
ഒരു പൊക്കിള്‍കൊടി കൂടെ
ഉണ്ടായിരുന്നു...
അതറത്ത് കളയുക..
------------------------------
നന്നായിരിക്കുന്നു കൂട്ടുകാരാ...

പിരാന said...
This comment has been removed by a blog administrator.

Post a Comment